അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കഥ

അമ്പലപ്പുഴ പാല്‍പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് നാവില്‍ വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസ൦ ഇവിടുത്തെ പ്രധാനപെട്ട നിവേദ്യം ആണ്

ഇതിന്‍റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങള്‍ ഉണ്ട്.

ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍ ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ് ..! ഒരിക്കല്‍ മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി ..! ആരും അത് ഏറ്റെടുത്തില്ല ..! ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു ..! രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,,രണ്ടാമത്തേതില്‍ രണ്ട് ,,മൂന്നാമത്തേതില്‍ നാല് ,,നാലാമത്തേതില്‍ എട്ട്,,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു..! കളിയില്‍ രാജാവ് തോറ്റു..! രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല ..!

അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു ..! രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്നാണ് ഒരു കഥ.

എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി ..!അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിവേദ്യമായി പായസ്സം ഉണ്ടാക്കുന്നതിന്റെ കണക്കു ഇങ്ങനെ ആണ്.

പാല് 71..ലിറ്റര്‍
വെള്ളം 284...ലിറ്റര്‍ .
അരി 8.91..ലിറ്റര്‍
പഞ്ചസാര 5.84...കിലോഗ്രാം

രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ വെള്ളം തിളപ്പിച്ച്‌ ഒരുമണിക്കൂറിന് ശേഷം പാല് ചേര്‍ത്ത്,സാവധാനത്തില്‍ വറ്റിച്ച്..വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്‍ത്ത് ..അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കും ..

ഈ പായസ്സം വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ !!!

അമ്പലപ്പുഴ പാല്പ്പായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താന്ധവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അമ്പലപ്പുഴപാല്‍പായസം ഉണ്ടാക്കി എന്നും ഐതിഹ്യം ഉണ്ട്.

അമ്പലപ്പുഴ പാല്‍പായസത്തിന്റെ രുചിയെ കുറിച്ച് മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്.പണ്ടൊരിക്കല്‍ മഹാരാജാവ് ഒരു വലിയസദ്യ നടത്തി.പ്രശസ്തര്‍ ആയ പലരും ആ സദ്യയില്‍ അന്ന് പങ്കെടുത്തു.കൂട്ടത്തില്‍ സരസനും, കവിയും ഓട്ടംതുള്ളല്‍ രചയിതാവുമായ കുഞ്ചന്‍നമ്പി നമ്പ്യാരും ഉണ്ടായിരുന്നു.

സദ്യയില്‍ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ
കഴിച്ച നമ്പ്യാര്‍ പറഞ്ഞു "എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാന്‍ പറ്റില്ല".
നമ്പ്യാരെ ഒന്ന് പരീക്ഷിക്കാന്‍ മഹാരാജാവ് ഉടനെ പാല്‍ പായസ്സം കൊണ്ട് വരാന്‍ കല്‍പ്പിച്ചു.മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാര്‍ പാല്‍പായസം കഴിച്ചു.
മഹാരാജാവ്: "നമ്പ്യാരെ..നിങ്ങള്‍ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചത് കൊണ്ട് ഇനി ഒന്നും കഴിക്കാന്‍ സ്ഥലമില്ലെന്ന്‍..പിന്നെങ്ങിനയാണ്‌ ഇത്രയും പാല്‍ പായസ്സം കഴിച്ചത്? ഫലിതക്കാരനായ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: "മഹാരാജാവേ..ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നില്‍ക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.മഹാരാജാവ് അതിനിടയില്‍ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാല്‍ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാല്‍പായസം ഉള്ളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും.

കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, എല്ലാ പായസ്സങ്ങളുടെയു൦
"മഹാരാജാവ് "തന്നെയാണ് പാല്‍പായസം.

നമ്മുടെ വീട്ടില്‍
അമ്പലപ്പുഴ പാല്‍ പായസ൦ ഉണ്ടാക്കുന്നതിന്റെ ഒരു പാചക വിധി താഴെ കൊടുക്കുന്നു:
ഈ പാചകകുറിപ്പ് തയ്യാറാക്കിയത്
എം.രാമചന്ദ്ര അയ്യര്‍, കിച്ചന്‍ കണ്‍സള്‍ട്ടന്റ്, രാഷ്ട്രപതിഭവന്‍, ന്യൂഡല്‍ഹി...

10 കപ്പ് പായസത്തിന്
ചെമ്പാ പച്ചരി രണ്ടായി നുറുക്കിയത് 100 ഗ്രാം
പഞ്ചസാര 200 ഗ്രാം
പാല്‍ രണ്ട് ലിറ്റര്‍
വെണ്ണ 50 ഗ്രാം
വെള്ളം ഒരു ലിറ്റര്‍

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. അമ്പലപ്പുഴ പാല്‍പായസം തയ്യാറായി.

കടപ്പാട്

Popular posts from this blog

ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.

Ummannoor - Known for its scenic beauty and cultural heritage - Kollam