ഉപ്പില:കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണു് വട്ട (ഉപ്പില)

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണു് വട്ട (ഉപ്പില). പേപ്പർ സുലഭമായി കിട്ടാതിരുന്ന പഴയ കാലത്ത്, പീടികകളിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുത്തിരുന്നത് വട്ടയിലയിൽ ആയിരിന്നു. പ്രധാനമായും ഉപ്പ് ആയിരുന്നു ഇങ്ങനെ പൊതിഞ്ഞ് കൊടുത്തിരുന്നത്; അതിനാൽ ഇതിന് "ഉപ്പില" എന്ന് പേരുവന്നു. ഏകദേശം 8-മുതൽ 12-മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു..!!

പേരുകൾ
**********
വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി,  ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നെല്ലാം കൂടി അറിയപ്പെടുന്നു. സംസ്കൃതത്തിൽ ചണ്ഡാല എന്നു പേരുള്ള വട്ടയുടെ ശാസ്ത്രീയനാമം മാക്കരങ്ങ പെൽറ്റാറ്റ (Macaranga peltata) എന്നാണു്. വിവിധ വർഗ്ഗീകരണപ്പട്ടികകളിൽ Macaranga roxburghii, Tanarius peltatus, Mappa peltata എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

*******************
പാൽ‌പ്പശയുള്ള വൃക്ഷങ്ങളിൽ പെട്ട വട്ട പൂർണ്ണവളർച്ചയിൽ 10-മീറ്റർ വരെ ഉയരമെത്താറുണ്ട്. ചെറിയ ചെടികൾക്ക് , തണ്ടിലും ഇലകളിലും വെൽവെറ്റു പോലെ മൃദുവായ രോമങ്ങൾ കാണാം. ഇരുപതുമുതൽ 50-വരെ സെന്റിമീറ്റർ വലിപ്പമെത്താവുന്ന ഇലകൾ ഒന്നിടവിട്ട് വിന്യസിക്കപ്പെട്ടിരിക്കുന്നു. വട്ടയുടെ എളുപ്പം തിരിച്ചറിയാവുന്ന പ്രത്യേകത അതിന്റെ ഇലകളുടെ ആകൃതിയാണ്.

*****************
വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തിലെ സ്കൂളുകളിൽ 1985-കാലഘട്ടങ്ങളിൽ കുട്ടികൾക്ക് ഉപ്പുമാവ് വട്ടയിലയിൽ വിളമ്പിയിരുന്നു..!!
******************

ഔഷധപ്രയോഗം 
******************
ഇതിന്റെ ഇല നാഡീവ്യൂഹങ്ങളെ പോഷിപ്പിക്കുകയും, നല്ല പ്രതിരോധ ശേഷി ലഭിക്കുകയും, നെഞ്ചിൽ കെട്ടികിടക്കുന്ന കഫത്തെ നശിപ്പിക്കുകയും ചെയ്യുന്നു 

വടക്കൻ കേരളത്തിൽ ഉപ്പിലയിലാണ് പൂരത്തട ഉണ്ടാക്കിയിരുന്നത് അത്‌ പൂർവികർ മനപ്പൂർവം തന്നെയായിരുന്നു ചെയ്തിരുന്നത്. മഴക്കു മുന്നോടിയായി വരുന്ന രോഗങ്ങളിൽ നിന്നും രെക്ഷനേടാൻ അത് നമ്മെ സജ്ജരാക്കുന്നു. നല്ല ആവിപറക്കുന്ന വിഭവങ്ങൾ ഉപ്പിലയിൽ വിളമ്പി കഴിച്ചിരുന്നതും ബോധപൂർവം തന്നെയാണ്. 

കുട്ടികൾക്ക് പ്രധിരോധ ശേഷി വർധിക്കാൻ പണ്ടുള്ളവർ ഇതിന്റെ ഇലയിൽ അട ചുട്ടു കൊടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. 
***************
ഉപ്പിലയുടെ ഒരു ഇല (അധികം മൂത്തതും, നന്നേ ഇളയ ഇലയും പാടില്ല)രാവിലെ   പറിച്ചെടുത്തു നന്നായി കഴുകി പ്രാതലിനു ശേഷം വായിലിട്ടു വളരെ സാവധാനം ചവച്ചു നീര് മാത്രം ഇറക്കുക. ഇങ്ങനെ ചെയ്യുന്നവർക്ക് നല്ല പ്രധിരോധ ശേഷി ഉണ്ടാകുന്നതാണ്. (ഒരു ദിവസം ഒരു ഇലയുടെ നീര് മാത്രം ചവച്ചിറക്കുക)

പ്രത്യേകിച്ചും എത്ര ചികിത്സ ചെയ്തിട്ടും  മാറാത്ത  രക്തവാത പൊട്ടുകളെ  ഒരാഴ്ചത്തെ ഈ പ്രയോഗം കൊണ്ട് നല്ല ഫലം ഉണ്ടാകുന്നതാണ് 

**************
വ്രണങ്ങൾക്ക് 
**************

ഒരു ദിവസം ഒരു ഇല  രാവിലെ പ്രാതലിനു ശേഷം മേൽ പറഞ്ഞ പ്രകാരം ചവച്ചു നീര് മാത്രം ഇറക്കുക.
ഇതിന്റെ തൊലിയും, പൂവരശിന്റെ തൊലിയും വേദ് വെള്ളം വെച്ച് വ്രണങ്ങൾ കഴുകുന്നത് വേഗത്തിൽ ഉണങ്ങുവാൻ സഹായിക്കും. 

ഇത്രയൊക്കെ ആണെങ്കിലും ഇവനെ ആരും വിലകല്പിക്കാറില്ല. ഈ ഔഷധസസ്സ്യത്തിനു ഒരുപാട് വിലയുണ്ട് നമ്മുടെ ജീവന്റെ വില..!

മുന്നറിയിപ്പ് :- ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക.

(കടപ്പാട് - എം.ടി നിത്യാനന്ദൻ വൈദ്യർ)

Popular posts from this blog

ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.

കാൻഡിറു ഫിഷ് : ആമസോണിലെ വാംപയർ മത്സ്യം;